ഹാശിം തങ്ങൾ സ്മാരക എക്‌സലൻസി അവാർഡ്<br>ഡോ. അബ്ദുസ്സമദ് സമദാനിക്ക്

കണ്ണൂർ: കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ശിൽപിയും ജില്ലാ നാഇ ബ് ഖാസിയും മത-സാമൂഹിക- സാംസ്കാരിക മേഖലയിലെ നിറ സാന്നിധ്യവുമായിരുന്ന മർഹൂം സയ്യിദ് കെ.എം ഹാശിംകുഞ്ഞി തങ്ങളുടെ പേരിൽ ഏർപ്പെടുത്തിയ എക്സലൻസി പുരസ്ക‌ാരത്തിന് ഡോ.അബ്ദുസ്സമദ് സമദാനി അർഹനായി. പണ്ഡിത ലോകത്തെ നിറസാന്നിധ്യമായി നിലകൊള്ളുമ്പോൾ തന്നെ മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജീവിച്ച സാമൂഹിക പരിഷ്കർത്താവായിരുന്നു സയ്യിദ് ഹാശിം കുഞ്ഞി തങ്ങൾ
. കേരളത്തിലെ മത, സാംസ്‌കാരിക മേഖലകളിലും മത സൗഹാർദത്തിനും നൽകിയ സംഭാവനകളെ പരിഗണിച്ചാണ് സമദാനിക്ക് അവാർഡ് നൽകുന്നത്. പ്രമുഖ വാഗ്മിയും ബഹുഭാഷാ പണ്ഡിതനുമാണ് അബ്ദുസ്സമദ് സമദാനി
രാജ്യത്തെ പ്രശസ്‌ത രാഷ്ട്രീയ സാംസ്കാരിക വ്യക്തികളുടെ പ്രസംഗങ്ങൾ വിവർത്തനം ചെയ്യുന്നതിൽ വിദഗ്ദ്ധനെന്ന നിലയിൽ സമദാനി അറിയപ്പെട്ടു. മൻമോഹൻ സിംഗ്, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖരുടെ പ്രസംഗങ്ങൾ അദ്ദേഹം വിവർത്തനം ചെയ്‌തു. എം.ടി. വാസുദേവൻ നായർ അദ്ദേഹത്തെ ‘വശ്യ വചസ്സ്’ എന്ന് വിളിച്ചു.
നിലവിൽ ലോക സഭാംഗമായി സേവനമനുഷ്ടിക്കുന്ന അദ്ദേഹം രാജ്യസഭയിലും നിയമ സഭയിലും അംഗമായിരുന്നു.
സയ്യിദ് അലി ബാ അലവി തങ്ങൾ, അബ്ദുറഹ്‌മാൻ കല്ലായി, അഡ്വ:അബ്ദുൽ കരീം ചേലേരി, കെ.എൻ മുസ്തഫ, കെപി അബൂബക്കർ ഹാജി, കബീർ കണ്ണാടിപ്പറമ്പ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ത്തിന് ഡോ.അബ്ദുസ്സമദ് സമദാനിയെ തിരഞ്ഞെടുത്തത്.
വാർത്താ സമ്മേളനത്തിൽ ദാറുൽ ഹസനാത്ത് വൈസ് പ്രസിഡണ്ടുമാരായ അബ്ദുറഹ്മാൻ കല്ലായി, മൊയ്തീൻ ഹാജി കമ്പിൽ, ജനറൽ സെക്രട്ടറി കെ എൻ മുസ്തഫ, , ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. താജുദ്ദീൻ വാഫി, സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് എന്നിവർ പങ്കെടുത്തു.

കേരളത്തിലെ മത, സാംസ്‌കാരിക മേഖലകളിലും മത സൗഹാർദത്തിനും നൽകിയ സംഭാവനകളെ പരിഗണിച്ചാണ് സമദാനിക്ക് അവാർഡ് നൽകുന്നത്. പ്രമുഖ വാഗ്മിയും ബഹുഭാഷാ പണ്ഡിതനുമാണ്

Share This Post
WhatsApp
Facebook
Twitter