സാംസ്കാരിക വൈകൃതങ്ങളെ കരുതിയിരിക്കുക: അബ്ദുറഹ്മാൻ  കല്ലായി

കണ്ണാടിപ്പറമ്പ്: വർധിച്ചുവരുന്ന അധർമ്മങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും നിരീശ്വരവാദങ്ങൾ മുഴങ്ങിക്കേൾക്കുന്ന പുതിയകാലത്ത്,വിശ്വാസം മുറുകെ പിടിച്ച് ജീവിതം ധന്യമാക്കണമെന്നും അബ്ദുറഹ്മാൻ കല്ലായി അഭ്യർത്ഥിച്ചു.ഹസനാത്ത് വാർഷിക പ്രഭാഷണത്തിന്റെ നാലാം ദിവസത്തെ പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ അധ്യക്ഷനായി. അൽ ഹാഫിള് കുമ്മനം നിസാമുദ്ദീൻ അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. അസീസ് ബാഖവി പ്രാർഥന നടത്തി. അനസ് ഹുദവി,റിഷാദ് മുൽതസിം ഫൈസി, അബ്ദുല്ല ഹുദവി, മൊയ്തു ഹാജി മാങ്കടവ്, അബ്ദുല്ല ഹാജി, ടി.പി അബ്ദു സത്താർ, ശാഹുൽ ഹമീദ് മാലോട്ട്, ടി.ലത്തീഫ് ,കെ .പി അബൂബക്കർ ഹാജി, ആസാദ് വാരം റോഡ്, ആലിക്കുട്ടി ഹാജി, ഈസ പള്ളിപ്പറമ്പ് പങ്കെടുത്തു.കെ.കെ മുഹമ്മദലി സ്വാഗതവും ടി.പി അമീൻ നന്ദിയും പറഞ്ഞു

അധർമ്മങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും നിരീശ്വരവാദങ്ങൾ മുഴങ്ങിക്കേൾക്കുന്ന പുതിയകാലത്ത്,വിശ്വാസം മുറുകെ പിടിച്ച് ജീവിതം ധന്യമാക്കണം.

Share This Post