സാമൂഹിക സേവനമാണ് ഏറ്റവും നല്ല സംഘാടനം; റഷീദലി ശിഹാബ് തങ്ങള്‍

കണ്ണാടിപ്പറമ്പ്: സാമൂഹിക സേവനമാണ് സംഘടനാ പ്രവര്‍ത്തന മേഖലയിലെ ഏറ്റവും നല്ല സേവനമെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍. കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോളേജ് വിദ്യാര്‍ത്ഥി സംഘടനാ അഹ്‌സാസിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് അലി ബാഅലവി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. കെ എന്‍ മുസ്തഫ ഉത്‌ബോധന പ്രഭാഷണവും അഡ്വ. യൂനുസ് ഫൈസി പടന്നോട്ട് മുഖ്യപ്രഭാഷണവും നിര്‍വ്വഹിച്ചു. കെ.പി അബൂബക്കര്‍ ഹാജി, ആലി ഹാജി, മുഹമ്മദലി ആറാംപീടിക,എം.വി ഹുസൈന്‍ ഹാജി, മായിന്‍ മാസ്റ്റര്‍, ഹസ്‌നവി നൗഫല്‍, സത്താര്‍ ഹാജി, അനസ് ഹുദവി, കെ.ടി ഖാലിദ് ഹാജി, ഹബീബ് എന്നിവര്‍ സംബന്ധിച്ചു. സുഫിയാൻ വിളക്കോട് സ്വാഗതവും അബ്ദുൽ മജീദ് ഹുദവി നന്ദിയും പറഞ്ഞു

സാമൂഹിക സേവനമാണ് സംഘടനാ പ്രവര്‍ത്തന മേഖലയിലെ ഏറ്റവും നല്ല സേവനം

Share This Post
WhatsApp
Facebook
Twitter