ശാസ്ത്രം മനുഷ്യൻറെ നിലനിൽപ്പിന് സഹായിക്കുന്നുവെങ്കിൽ മതങ്ങൾ ജീവിക്കാൻ പഠിപ്പിക്കുന്നുവെന്ന് മയ്യിൽ ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ എൻ പ്രജീഷ് അഭിപ്രായപ്പെട്ടു. കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന എസ്എസ്എൽസി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ അൽ ബററ ട്രെൻഡ് പ്രീസ്കൂൾ വിദ്യാർത്ഥികൾക്കുള്ള കോൺവെക്കേഷൻ പരിപാടിയും നടന്നു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഡോക്ടർ താജുദ്ദീൻ വാഫി സ്വാഗതം പറഞ്ഞ ചടങ്ങിൽ ദാറുൽ ഹസനാത്ത് ജനറൽ സെക്രട്ടറി കെ എൻ മുസ്ഥഫ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ റഹ് മാൻ, വർക്കിംഗ് സെക്രട്ടറി കെ പി അബൂബക്കർ, വൈസ് പ്രസിഡണ്ട് എ.ടി മുസ്തഫ, സിപി മായിൻ മാസ്റ്റർ, പി പി ഖാലിദ് , എൻ എൻ ഷരീഫ് മാസ്റ്റർ, വി എ മുഹമ്മദ് കുഞ്ഞി, ടി വി അബ്ദുറഹ്മാൻ, വൈസ് പ്രിൻസിപ്പാൾ കെ സുനിത, പി എ സൈനബ, സ്റ്റാഫ് സെക്രട്ടറി സിന്ധു ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പാൾ മേഘ രാമചന്ദ്രൻ ചടങ്ങിൽ നന്ദി പറഞ്ഞു.
ശാസ്ത്രം മനുഷ്യൻറെ നിലനിൽപ്പിന് സഹായിക്കുന്നുവെങ്കിൽ മതങ്ങൾ ജീവിക്കാൻ പഠിപ്പിക്കുന്നു