കണ്ണാടിപ്പറമ്പ്: ജ്ഞാനാന്വേഷികളായി കടന്നു വരുന്നവരെ സ്വീകരിക്കുന്നതും സ്വാഗതം ചെയ്യുന്നതും പരിശുദ്ധ നബിയുടെ ആഹ്വാനം ശിരസാവഹിക്കുന്നതിൻ്റെ ഭാഗമാണെന്ന് ഹസനാത്ത് വൈ. പ്രസിഡൻറ് സയ്യിദ് അലി ഹാശിം ബാഅലവി തങ്ങൾ പ്രസ്താവിച്ചു. ജ്ഞാനാന്വേഷണവും അതിൻ്റെ പ്രസരണവും പുണ്യവും പ്രോത്സാഹനാർ ഹവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദാറുൽ ഹസനാത്ത് ഇസ് ലാമിക കോളേജിൽ പുതിയ അധ്യയന വർഷം ചേർന്നു പഠിക്കാൻ വന്ന വിദ്യാർഥികളുടെ ക്ലാസുദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങൾ.എൻ.സി മുഹമ്മദ് ഹാജി അധ്യക്ഷനായി.കെ.എൻ മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി.അബ്ദുൽ അസീസ് ബാഖവി ,അനസ് ഹുദവി, എ.ടി മുസ്തഫ, സത്താർ ഹാജി,കബീർ കണ്ണാടിപ്പറമ്പ് ,എൻ എൻ ശരീഫ് മാസ്റ്റർ, മുസ്തഫ ലണ്ടൻ, സി എച്ച് മുഹമ്മദ് കുട്ടി, ബി യൂസഫ്, കെ സി അബ്ദുള്ള,എം വി ഹുസൈൻ, റസാഖ് ഹാജി,കെ കെ മുഹമ്മദലി ,ഉമറുൽ ഫാറൂഖ്, ആസാദ് വാരം റോഡ്, അസീസ് കാട്ടാമ്പള്ളി സംബന്ധിച്ചു. കെ.പി അബൂബക്കർ ഹാജി സ്വാഗതവും ഉനൈസ് ഹുദവി നന്ദിയും പറഞ്ഞു.
നാന്വേഷികളായി കടന്നു വരുന്നവരെ സ്വീകരിക്കുന്നതും സ്വാഗതം ചെയ്യുന്നതും പരിശുദ്ധ നബിയുടെ ആഹ്വാനം ശിരസാവഹിക്കുന്നതിൻ്റെ ഭാഗമാണ്.